ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള സർക്കാർ നിർദേശം തള്ളി ഹൈക്കോടതി. സിനിമാമേഖലയിലുള്ളവരുടെ ക്ഷേമത്തിനായി സെപ്റ്റംബർ ഒന്നുമുതൽ നികുതി മൾട്ടി പ്ലക്സ് തിയേറ്റുകളിലുൾപ്പെടെ ഈടാക്കാനായിരുന്നു നിർദേശം. ഇതിനെതിരേ മൾട്ടി പ്ലക്സ് ഉടമകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എച്ച്.ടി. നരേന്ദ്രപ്രസാദിന്റെ നടപടി.

To advertise here,

2024-ലെ കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ് ക്ഷേമനിയമ പ്രകാരമാണ് നികുതി പിരിക്കാൻ സർക്കാർ തിയേറ്ററുകൾക്ക് നിർദേശം നൽകിയത്. എന്നാൽ, നിയമപ്രകാരം നികുതി പിരിക്കാനുള്ള തീയതി സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കോടതിയിൽ ബോധിപ്പിച്ചു. നിയമം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വാദത്തിനിടെ സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് നികുതി പിരിക്കാനുള്ള സർക്കാർ നിർദേശം കോടതി തള്ളിയത്.