മുളുണ്ട് : മുളുണ്ട് കേരളസമാജത്തിന്റെ 66-ാമത് വാർഷിക പൊതുയോഗം മുളുണ്ടിലെ മഹാരാഷ്ട്ര സേവാ സംഘ് ഹാളിൽ നടന്നു. പ്രസിഡന്റ് ടി.കെ. രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ സ്വാഗതംപറഞ്ഞു.

To advertise here,

പരേതരായ അംഗങ്ങൾക്ക് ശ്രദ്ധാഞ്ജലികളർപ്പിച്ചു. ജനറൽ സെക്രട്ടറി ബി.കെ.കെ. കണ്ണൻ മുൻവർഷത്തെ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്‌സ്‌ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് ചർച്ചചെയ്തു.

സാമ്പത്തിക റിപ്പോർട്ട് ട്രഷറർ കെ. മുരളീധരൻ അവതരിപ്പിച്ചു. സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മുളുണ്ട് വെസ്റ്റിലെ ഡിസ്പെൻസറിയുടെയും ട്രീറ്റ്മെന്റ് സെന്ററിന്റെയും നടത്തിപ്പിനായുള്ള പുതിയ നിർദേശം പ്രസിഡന്റ് അവതരിപ്പിച്ചു. സമാജം ഏറ്റെടുത്തുനടത്തുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചചെയ്തു.

എം.ആർ. കുറുപ്പ്, എം. കുമാരൻ നായർ, യു. വേണുഗോപാലൻ, കെ.പി. നായർ, എസ്. മുരളീധരൻ, ശശി പണിക്കർ, വിജയകുമാർനായർ, ഡോ. പി.പി. രാധാകൃഷ്ണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ നന്ദിപറഞ്ഞു.