ദുബായ് : രാജ്യത്തെ തൊഴിൽ വിപണിയിലെ ഏറ്റവും പുതിയ പദ്ധതികൾ യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു. യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രിയും ഉന്നത വിദ്യാഭ്യാസശാസ്ത്ര ഗവേഷണ വകുപ്പിന്റെ ആക്ടിങ് മന്ത്രിയുമായ ഡോ. അബ്ദുൾറഹ്‌മാൻ അൽ അവാറുമായി ശൈഖ് ഹംദാൻ അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

To advertise here,

തൊഴിൽ വിപണിയിൽ അവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ശൈഖ് ഹംദാൻ കൂടിക്കാഴ്ചയിൽ സംസാരിച്ചു. അറിവും നവീകരണവും അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇമിറാത്തി പ്രതിഭകളിൽ നിക്ഷേപം നടത്തുന്നതിനും തൊഴിൽ വിപണി വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലുടമളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സ്വദേശിവത്ക്കരണ നയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.