അബുദാബി : നേപ്പാളിൽ പ്രളയത്തെ തുടർന്ന് കാണാതായ 10 പേരെ കണ്ടെത്താൻ യു.എ.ഇ. സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘത്തിന് സാധിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് തിരച്ചിൽ - രക്ഷാപ്രവർത്തന സംഘം പ്രവർത്തിക്കുന്നത്.
ദൗത്യം ആരംഭിച്ചതുമുതൽ ഇതുവരെ 18 പേരെ കണ്ടെത്താൻ യു.എ.ഇ. സംഘം സഹായിച്ചിട്ടുണ്ട്. റസുവാ, ത്രിശൂലി നദിയുടെ പരിസര പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
അത്യാധുനിക ഉപകരണങ്ങൾ, ഡ്രോൺ ഉൾപ്പടെ നൂതന സാങ്കേതികവിദ്യകളാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തകരെ പിന്തുണയ്ക്കുന്നതിന് ബോട്ടുകൾ, ഡ്രോണുകൾ തുടങ്ങിയ ആവശ്യവസ്തുക്കളുമായി യു.എ.ഇ. സഹായ വിമാനങ്ങളും അയക്കുന്നുണ്ട്.
തിരച്ചിൽ ദൗത്യങ്ങൾ തുടരുന്നതിനും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനും നേപ്പാളിലെ അധികൃതരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് യു.എ.ഇ. റിലീഫ് ഓപ്പറേഷൻസ് മേധാവി ഹമൗദ് അൽ അഫാരി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളോട് അതിവേഗം പ്രതികരിക്കാനും ദുരന്തബാധിതർക്ക് അവശ്യ സഹായങ്ങൾ നൽകാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Published: 14 Sept 2026, 02:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented