ഷാർജ : ആഡംബരവും ആധുനികതയും സമന്വയിക്കുന്ന വാച്ച് ആൻഡ് ജൂവലറി മിഡിലീസ്റ്റ് പ്രദർശനത്തിന്റെ 58-ാം പതിപ്പ് ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബിസിനസ് വിമെൻ കൗൺസിൽ, ഇമിറാത്തി ഗോൾഡ്‌സ്മിത്ത് ഉൾപ്പെടെ പ്രദർശനത്തിലെ വിവിധ പവിലിയനുകൾ അദ്ദേഹം നടന്നുകണ്ടു.
ഏറ്റവും വലിയ ജൂവലറി പ്രദർശനത്തിൽ ഇന്ത്യ, ഇറ്റലി, സിങ്കപ്പൂർ, തായ്‌ലാൻഡ് എന്നിവയുൾപ്പെടെ 19 രാജ്യങ്ങളിൽനിന്നായി 500-ലേറെ പ്രദർശകർ പങ്കെടുക്കുന്നുണ്ട്.
വാച്ച്, സ്വർണം, അപൂർവ രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന രൂപകല്പനകൾ, ആഭരണ നിർമാണമേഖലയിലെ പുത്തൻ പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ബ്രാൻഡുകളുടെ പ്രതിനിധികൾ അദ്ദേഹത്തിന് വിശദീകരിച്ച് നൽകി. പ്രാദേശിക ആഭരണ സ്ഥാപനങ്ങളിൽനിന്നും ബ്രാൻഡുകളിൽനിന്നും ശ്രദ്ധേയമായ പങ്കാളിത്തം പുതിയ പതിപ്പിലുമുണ്ട്. ആഭരണമേഖലയിലെ നൂതന ആശയങ്ങളും രൂപകല്പനകളുമാണ് പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്.
30,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും ആഗോള വിപണിയെന്ന നിലയിൽ ഷാർജയുടെ പദവി ഉയർത്തുന്നതിന് വാർഷിക പരിപാടിക്ക് വലിയ പങ്കുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ എക്സ്‌പോ സെന്റർ ഷാർജ സംഘടിപ്പിക്കുന്ന പ്രദർശനം ഞായറാഴ്ചവരെ തുടരും.
Published: 02 Oct 2026, 01:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented