അബുദാബി: യു.എ.ഇയിൽ പെട്രോൾ വില കുറച്ചു. ലിറ്ററിന് 15 ഫിൽസ് ആണ് കുറച്ചത്. ഇതോടെ സ്പെഷ്യൽ, സൂപ്പർ പെട്രോളുകളുടെ വില മൂന്ന് ദിർഹത്തിൽ താഴെയെത്തി. 

To advertise here,

സൂപ്പർ പെട്രോളിന് രണ്ട് ദിർഹം 99 ഫിൽസും സ്പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 88 ഫിൽസുമാണ് പുതിയ നിരക്ക്. ഇ-പ്ലസിന്റെ വില 2 ദിർഹം 95 ഫിൽസിൽ നിന്നും 2 ദിർഹം 80 ഫിൽസ് ആയി കുറഞ്ഞു. 

അതേസമയം ഡീസലിന്റെ വില നേരിയ തോതിൽ വർധിപ്പിച്ചു. രണ്ട് ദിർഹം 88 ഫിൽസിൽ നിന്നും 2 ദിർഹം 89 ഫിൽസ് ആയാണ് ഡീസൽ വില വർധിപ്പിച്ചത്.

പുതിയ നിരക്കുകൾ ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.