ദുബായ്: യു.എ.ഇയിലെ സി.എസ്.ഐ ഇടവകകളിലെ സ്ത്രീജനസഖ്യത്തിന്റെ 26-ാമത് വാർഷിക കോൺഫറൻസ് ദുബായ് സി.എസ്.ഐ സ്ത്രീജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. വിവിധ ഇടവകകളിൽനിന്ന് 200-ലേറെ പ്രതിനിധികൾ പങ്കെടുത്തു. തിരുവല്ല ബഥേൽ ആശ്രമം അസിസ്റ്റന്റ് മദറും കെ.സി.സി വൈസ് പ്രസിഡന്റുമായ സിസ്റ്റർ ജസീന പി ജോസഫ്, 'മാറുന്ന ലോകത്തിൽ വിശ്വാസ്തരായി' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.

To advertise here,

ദുബായ് സി.എസ്.ഐ ഇടവക വികാരി അരുൺ ജി ജോർജ് അധ്യക്ഷത വഹിച്ചു. ജേക്കബ് ജോർജ്, ബിജു കുഞ്ഞുമ്മൻ, പ്രമോദ് ജോൺ, മോൾസി ജേക്കബ്, ആൻസി റേച്ചൽ മാത്യു, അന്നമ്മ പ്രമോദ് എന്നിവർ നേതൃത്വം നൽകി. ദുബായ് സി.എസ്.ഐ സ്ത്രീജനസഖ്യ പ്രസിഡന്റ് റ്റിനു അരുൺ സ്വാഗതവും ജനറൽ കൺവീനർ മറിയാമ്മ തോമസ് നന്ദിയും പറഞ്ഞു.