ദുബായ്: ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പട്ടികയിൽ ഇടം നേടി മലയാളിയും. ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ആണ് പട്ടികയിലെ ഏക മലയാളി. 

To advertise here,

ഗൾഫ് മേഖലയിലെ 39 മുൻനിര ആ​ഗോള കമ്പനികളുടെ മാർക്കറ്റിം​ഗ് മേധാവികളാണ് പട്ടികയിലുള്ളത്.. ദുബായ് ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദ്, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാർ പട്ടികയിൽ നാലാം സ്ഥാനത്താണ്.. മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി നന്ദകുമാർ, 25 വർഷം മുൻപ് ലുലു ​ഗ്രൂപ്പിന്റെ ഭാ​ഗമായത്. ജനകീയ ബ്രാന്റ് ആയി ലുലുവിനെ വളർത്തിയെടുക്കുന്നതിൽ നന്ദകുമാർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

റീട്ടെയിൽ മേഖലയിൽ നവീന മാർക്കറ്റിങ്ങ് സ്ട്രാറ്റജി ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനുള്ള അം​ഗീകാരം കൂടിയാണ് പുരസ്കാരം. വിവിധ മേഖലയിൽ നിന്നുള്ള വിദ്​ഗധരായ  ജുറി പാനലാണ് പട്ടിക തയാറാക്കിയത്.