റിയാദ്: ഈ മാസം 24-ന് റിയാദിൽ നടക്കേണ്ടിയിരുന്ന ജി.സി.സി.-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. യെമെനിലെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെയും നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നീട്ടിവയ്ക്കാൻ തീരുമാനിച്ചത്.

To advertise here,

സൗദിക്കെതിരേ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വ്യോമയാന കേന്ദ്രങ്ങളും എണ്ണ ഉത്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം. ഇക്കഴിഞ്ഞ പത്തിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ പതിമൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.