വ്യാപാര-നിക്ഷേപ മേഖലകളിൽ വിപുലമായ സഹകരണം
അബുദാബി : ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാർ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അബുദാബിയിൽ ചർച്ചനടത്തി. നിർണായക കൂടിക്കാഴ്ചയിൽ ഇരുരാജ്യവും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.
സാമ്പത്തികരംഗം, വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകൾക്കുപുറമേ, ഇരുരാജ്യത്തിന്റെയും വികസനലക്ഷ്യങ്ങൾക്ക് കരുത്തേകുന്ന മറ്റ് പ്രധാന വിഷയങ്ങളിലും സഹകരണം വിപുലീകരിക്കാൻ യോഗത്തിൽ ധാരണയായി.
ഇന്ത്യയും യു.എ.ഇ.യും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദം ആവർത്തിച്ചുവ്യക്തമാക്കിയ ശൈഖ് അബ്ദുള്ള ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കുംവേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനുള്ള യു.എ.ഇ.യുടെ പ്രതിജ്ഞാബദ്ധതയും അറിയിച്ചു. വ്യാപാരവികസനത്തിനുപുറമേ മിഡിൽ ഈസ്റ്റിലെ പുതിയ സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാപരമായ മാറ്റങ്ങളും ഇരു വിദേശകാര്യമന്ത്രിമാരും വിപുലമായി ചർച്ചചെയ്തു. ഇരുരാജ്യവും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും സംയുക്ത പദ്ധതികൾ വരുംദിവസങ്ങളിൽ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
Published: 16 Oct 2026, 12:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented