മനാമ: ലാൽ കെയർസ് ബഹ്റൈന്റെ ഒാണാഘോഷം 'ലാൽ ഒാണം 2026' എന്ന പേരിൽ അദ്ലിയയിലെ ഒാറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ചു. സോപാനം വാദ്യകലാ സംഘം സ്ഥാപകൻ മേളകലാരത്നം സന്തോഷ് കൈലാസ് മുഖ്യാതിഥിയായി.

To advertise here,

ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഒാണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലാൽ കെയർസ് ബഹ്റൈൻ മെമ്പർമാരും ഒാണാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.