ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലെ സംഘർഷത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ കുടുംബാംഗങ്ങളെ യുഎഇയിലെ ഇന്ത്യൻ അംബാസഡറും കോൺസൽ ജനറലും സന്ദർശിച്ചു. ദുബായിലെ വീട്ടിൽ എത്തിയാണ് അംബാസഡർ ദീപക് മിത്തലും കോൺസൽ ജനറൽ ഡോ. വിഷണു വർദ്ധൻ റെഡ്ഢിയും കുടുംബാംഗങ്ങളെ കണ്ടത്. സ്മിത് മച്ഛാറിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ അംബാസഡർ, ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളെ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു. സ്മിത് മച്ഛാറിന്റെ അസാമാന്യ ധീരതയിൽ രാജ്യത്തിനുള്ള നന്ദിയും കടപ്പാടും ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ കുടുംബത്തെ അറിയിച്ചു.
Content Highlights: Indian Ambassador Deepak Mittal and Consul General Dr. Vishnu Vardhan Reddy visited Captain Smith Machar's family in Dubai., The officials provided updates on Captain Smith machchar's improving health condition., Diplomatic representatives expressed gratitude and appreciation for the captain's extraordinary bravery.
Published: 01 Oct 2026, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented