
വാഷിങ്ടൺ: ഇസ്രായേലിലേക്ക് സർവീസ് നടത്തിയ ഫ്‌ലൈ ദുബായ് വിമാനത്തിൽ ഉണ്ടായ നാടകീയമായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒരു 'തീവ്രവാദിയോ' അല്ലെങ്കിൽ 'മനോനില തെറ്റിയ ആളോ' ആയിരിക്കാമെന്നാണ് ട്രംപ് പറഞ്ഞത്. അടിയന്തര സാഹചര്യത്തിൽ മനസ്സാന്നിധ്യം കാണിച്ച ക്യാപ്റ്റനെയും യാത്രക്കാരെയും ട്രംപ് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ബിബിയോട് താൻ വിശദമായി സംസാരിച്ചു. പൈലറ്റ് വളരെ മോശം അവസ്ഥയിലായിരുന്നു. ഇപ്പോഴും അതേ അവസ്ഥയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റെങ്കിലും, കോക്പിറ്റിന്റെ സ്റ്റീൽ ഡോർ തുറന്ന് സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആക്രമണത്തിൽ നിയന്ത്രണം വിട്ട വിമാനത്തെ നിയന്ത്രണവിധേയമാക്കാൻ ഇസ്രയേലി പൗരനായ യാത്രക്കാരൻ അവിശ്വസനീയമായ ഇടപെടൽ നടത്തിയതായും ട്രംപ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രായേലി പ്ലംബർ ഉടൻ തന്നെ കോക്പിറ്റിൽ പ്രവേശിച്ച് അക്രമിയായ സഹപൈലറ്റിനെ സീറ്റിൽ നിന്ന് വലിച്ചിഴച്ച് പുറത്തിടുകയും മറ്റ് യാത്രക്കാരുടെ സഹായത്തോടെ കീഴടക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിക്കുന്ന ഘട്ടത്തിൽ മുൻപ് വിമാനം പറത്തി പരിചയമില്ലാത്ത ഈ യാത്രക്കാരൻ കൺട്രോൾ സ്റ്റിക്ക് ഉയർത്തി വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. 'എയർ ഡിസാസ്റ്റേഴ്‌സ്' എന്ന ടെലിവിഷൻ ഷോ കണ്ടുള്ള പരിചയമാണ് ഇതിന് സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഇത് ഏറ്റവും അത്ഭുതകരമായ ഒരു കഥയാണെന്ന് ഞാൻ കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. പിന്നീട് വിമാനത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും സുരക്ഷാ ജീവനക്കാരും എത്തി കോക്പിറ്റിന്റെ ചുമതല ഏറ്റെടുത്തു. വിമാനം പിന്നീട് സൗദി അറേബ്യയിൽ അടിയന്തര ലാൻഡിങ് നടത്തി.
'ഇത്തരത്തിലാണ് സംഭവത്തെ കുറിച്ച് ഞാൻ അറിഞ്ഞത്'
അത് സത്യമാണോ എന്ന് തനിക്കറിയില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ആവർത്തിച്ചുപറയുകയും ചെയ്തു. ഇസ്രായേലി പൗരനായ പ്ലംബറെ വീണ്ടും പുകഴ്ത്തിക്കൊണ്ടാണ് ട്രംപ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
Content Highlights: Donald Trump and Benjamin Netanyahu held a phone conversation following the violent incident on a Flydubai flight bound for Israel., Trump suggested the co-pilot responsible might be a terrorist or mentally unstable., An Israeli passenger and plumber used TV show knowledge to help regain control of the descending aircraft., The flight made an emergency landing safely in Saudi Arabia.
Published: 01 Oct 2026, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented