ഷാർജ: യു.എ.ഇയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ-ഒമാൻ അതിർത്തിയുടെ സമീപമുള്ള കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ തുറന്നു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഈഗിൾ ഹിൽസ് ഗ്രൂപ്പ് സിഎഫ്ഒ അമ്മർ അൽബർസാഞ്ചി, കൽബ ഇക്കോണമി വകുപ്പ് ഹെഡ് അമ്‌ന അൽ സാബി എന്നിവരുടെ സാന്നിധ്യത്തിൽ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്‌റൂയി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇമ്മാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കൽബ വാട്ടർഫ്രണ്ട് മാൾ. ഉപഭോക്താക്കൾക്ക്‌ കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിൽ മികച്ച പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം വ്യക്തമാക്കി. യു.എ.ഇയിലെ 128 മത്തെ സ്റ്റോറാണ് കൽബയിലേത്, 150 സ്റ്റോറുകൾ യു.എ.ഇയിൽ ഈ വർഷം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൽബയിലെയും ഒമാൻ അതിർത്തിയുടെ സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. പഴം, പച്ചക്കറി, ദൈനംദിന ഉത്പന്നങ്ങൾ, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, ആക്‌സസറികൾ തുടങ്ങി വിപുലമായ ഉത്പന്നങ്ങളാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിങ്ങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

To advertise here,