ദുബായ്: താമസ, കുടിയേറ്റവകുപ്പും (ജി.ഡി.ആര്‍.എഫ്.എ.) യു.എ.ഇ. ജേണലിസ്റ്റ് അസോസിയേഷനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

To advertise here,

ജി.ഡി.ആര്‍.എഫ്.എ. ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും യു.എ.ഇ. ജേണലിസ്റ്റ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാദില അല്‍ മൈനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മാധ്യമപരിശീലനത്തിന്റെയും മാനവ വിഭവശേഷി വികസനത്തിന്റെയും മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തോടെയാണ് കരാര്‍. സ്ഥാപനങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ഉറപ്പുവരുത്തുകയും, വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇരുവിഭാഗങ്ങള്‍ക്കുമുള്ള പങ്കാളിത്തവും ലക്ഷ്യമിടുന്നുണ്ട്.

യു.എ.ഇ. ജേണലിസ്റ്റ്സ് അസോസിയേഷനുമായുള്ള പങ്കാളിത്തം മാധ്യമപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഒരു പ്രധാന വഴിത്തിരിവാണെന്ന് ലഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു. കൂടാതെ, പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകള്‍ നല്‍കുന്നതിനും സഹായിക്കും.

ജി.ഡി.ആര്‍.എഫ്.എ.യുമായുള്ള സഹകരണം മികച്ച പരിശീലനപരിപാടികള്‍ നല്‍കുന്നതിലും സംയുക്തപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലും കാര്യമായ സംഭാവന നല്‍കുമെന്ന് ജേണലിസ്റ്റ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാദില അല്‍ മൈനി അഭിപ്രായപ്പെട്ടു.