ദുബായ്: ദുബായിലെ പ്രായമായ എമിറാത്തി പൗരന്മാര്‍ക്ക് ഈദ് ദിനത്തില്‍ അപ്രതീക്ഷിത സമ്മാനം നല്‍കി ജിഡിആര്‍എഫ്എ. ഈദ് ആഘോഷങ്ങളുടെ ഭാഗമായി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, 'വലീഫ്' പദ്ധതിയിലൂടെ 48 മുതിര്‍ന്ന പൗരന്മാരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഈദ് സമ്മാനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും നല്‍കി.

To advertise here,

ഈ സന്ദര്‍ശനം വെറുമൊരു സമ്മാനം നല്‍കല്‍ മാത്രമല്ല, അവരുടെ ഏകാന്തതയില്‍ ഒരു താങ്ങായി, അവര്‍ക്ക് സ്‌നേഹവും കരുതലും നല്‍കുന്ന ഒരനുഭവമായിരുന്നു. 'ഈദ് മുബാറക്! നിങ്ങള്‍ ഞങ്ങളുടെ കൂടെയുള്ളത് വളരെ വിലപ്പെട്ടതാണ്' എന്ന സ്നേഹം നിറഞ്ഞ വാക്കുകളോടെയാണ് സമ്മാനം നല്‍കിയത്.

മുതിര്‍ന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവും ഓര്‍മ്മിപ്പിക്കുന്ന ഈ സംരംഭം, ദുബായ് സമൂഹത്തിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരടയാളമാണ്.