ദുബായ്: യു.എ.ഇ.യിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്‌സ് മിഡിൽ ഈസ്റ്റ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 110 ബില്യൺ ഡോളറാണ് ആസ്തി. റഷ്യ (3), യു.കെ. (2), കാനഡ (2) എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയിൽ, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യു.എ.ഇ.യുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ്. പട്ടികയിൽ മുന്നിലുള്ള റിയൽ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളിൽനിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്.
ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ബില്യൺ ഡോളർ) മൂന്നാമത്. ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്‌കിയുമാണ് പട്ടികയിലെ പ്രായംകുറഞ്ഞ അതിസമ്പന്നർ. 41 വയസ്സാണ് ഇവരുടെ പ്രായം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളറാണ് യൂസഫലിയുടെ ആസ്തി. പട്ടികയിൽ ആറാംസ്ഥാനത്താണ്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൺ ഡോളർ), ആർ.പി. ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൺ ഡോളർ), ജെംസ് എജുക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ ( 3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡജിങ്‌സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യക്കാർ.
ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽനിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസ്സുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായംകൂടിയ വ്യക്തി.
Content Highlights: Changpeng Zhao leads the 2026 Forbes Middle East list with $110B net worth., 9 Indians featured in the list, with a combined net worth of $49.9 billion., M.A. Yusuff Ali is the wealthiest Malayali at $5.8 billion
Published: 11 May 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented