സംവത് 2083-ന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ലാഭമെടുപ്പിനെത്തുടർന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സമീപകാലത്തെ ഏറ്റവും മികച്ച വാരാന്ത്യ മുന്നേറ്റത്തിനു പിന്നാലെയായിരുന്നു മുഹൂർത്ത വ്യാപാരം നടന്നത്. വ്യാപാരത്തിന്റെ തുടക്കത്തിൽ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയെങ്കിലും ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാനുള്ള നീക്കം നടന്നതോടെ സൂചികകൾ നഷ്ടം നേരിട്ടു. മുഹൂർത്ത വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 400 പോയിന്റോളം ഉയരുകയും നിഫ്റ്റി 25,100 കടക്കുകയും ചെയ്തിരുന്നു.

To advertise here,

മികച്ച മുന്നേറ്റം

നടത്തിയവ

ഇടിവ്

നേരിട്ടവ

സൺ ഫാർമ:

+3.17% (രൂപ 1,919)

എസ്‌ബിഐ ലൈഫ്

ഇൻഷുറൻസ്: -1.11%

ടാറ്റാ സ്റ്റീൽ:

+2.09% (രൂപ 190.20)

ഇന്റർഗ്ലോബ 

ഏവിയേഷൻ

/ ഇൻഡിഗോ: -1.07%

ഒഎൻജിസി: +1.31%

ഭാരതി എയർടെൽ:

-1.03%

ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ

വെഹിക്കിൾസ്: +1.13%

നിഫ്റ്റി റിയൽറ്റി:

-0.66%

ഈജീസ് വോപാക് :

+6.42%

ബാങ്ക് നിഫ്റ്റി:

-0.40%

മോത്തിലാൽ ഓസ്വാൾ:

+4.03%

നിഫ്റ്റി ഐടി

: -0.33%

നിഫ്റ്റി സ്മോൾക്യാപ് 100

: +1.01%

(Sensex/Nifty):

നേരിയ നഷ്ടത്തിൽ

മേഖലാസൂചികകളിൽ നിഫ്റ്റി മീഡിയ (1.71%), നിഫ്റ്റി ഫാർമ (1.70%) എന്നിവ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. റിയൽറ്റി 0.66 ശതമാനവും ബാങ്ക് 0.40 ശതമാനവും ഐ.ടി. 0.33 ശതമാനവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 1.01 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

വെള്ളിയാഴ്ച സെൻസെക്‌സ് 2.17 ശതമാനവും നിഫ്റ്റി 2.01 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാരാന്ത്യത്തിൽ നിഫ്റ്റി രേഖപ്പെടുത്തിയ 8.58 ശതമാനം കുതിപ്പിന് പ്രധാന കാരണം വിദേശ സ്ഥാപന നിക്ഷേപകരുടെ ശക്തമായ വാങ്ങലും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവുമായിരുന്നു.

മുൻ ആഴ്ചയിൽ സെൻസെക്‌സ് 8.8 ശതമാനവും നിഫ്റ്റി 8.6 ശതമാനവും ഉയർന്ന് 2021 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നേട്ടം കൈവരിച്ചു. ആഗോളതലത്തിൽ എ.ഐ.യുമായി ബന്ധപ്പെട്ട ഓഹരികളിൽ വിൽപനസമ്മർദം പ്രകടമായപ്പോൾ ഈ മേഖലയിലെ കുറഞ്ഞ പങ്കാളിത്തം ഇന്ത്യ നേട്ടമാക്കി. അതോടൊപ്പം അസംസ്കൃത എണ്ണയുടെ വിലയിടിവും വിദേശ നിക്ഷേപകരെ ആകർഷിച്ചു. നവംബറിൽ ഇതുവരെ 45,970 കോടി രൂപയുടെ നിക്ഷേപമാണ് അവർ നടത്തിയത്. ബാങ്കിങ്, ധനകാര്യ സേവനം, റിയാൽറ്റി മേഖലകളിലെ പ്രകടനമാണ് സൂചികകളെ തുണച്ചത്.

ഹ്രസ്വകാല ലാഭമെടുപ്പ് സ്വാഭാവികമാണെങ്കിലും കമ്പനികളുടെ വരുമാന വളർച്ചയും വിദേശ ഫണ്ടുകളുടെ വരവും സംവത് 2083-ൽ മികച്ച ഉയരത്തിലെത്താൻ വിപണിക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.