ദുബായ്: ക്ലബ്ബ് എഫ്.എം 99.6 കാര്‍ണിവലില്‍ എത്തുന്നവര്‍ക്ക് വൗച്ചറുകള്‍ സമ്മാനമായി നേടാനും നിക്കോണ്‍ അവസരം നല്‍കുന്നു. കാര്‍ണിവല്‍ വേദിയില്‍ സജ്ജീകരിച്ചിരിക്കുന്ന നിക്കോണ്‍ പ്രത്യേക സ്റ്റാളിലെ മിനി സ്റ്റുഡിയോയിലാണ് സമ്മാനം നേടാനുള്ള അവസരമൊരുക്കിയിരുന്നത്. സ്റ്റാളിലെത്തുന്നവര്‍ പേരും വിശദാംശങ്ങളും നല്‍കി അവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ചിത്രമെടുക്കണം. നിക്കോണ്‍ പ്രതിനിധി എല്ലാ സഹായങ്ങളും നല്‍കാനായി സ്റ്റാളിലുണ്ടായിരിക്കും. എടുക്കുന്ന ചിത്രം അപ്പോള്‍ തന്നെ കൈമാറും. സമൂഹമാധ്യമപേജിലൂടെ #Mynikonclick എന്ന ഹാഷ്ടാഗോടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിക്കോണ്‍, ക്ലബ്ബ് എഫ്.എം 99.6 എന്നിവയുടെ ഔദ്യോഗിക പേജുകളില്‍ ടാഗ് ചെയ്യുകയും വേണം. കാര്‍ണിവലിന് ശേഷം ഒരാഴ്ചക്കകം നിക്കോണ്‍ ഒരു വിജയിയെ തിരഞ്ഞെടുക്കും. #mynikonmoments #limitlesswithNikon തുടങ്ങിയ ഹാഷ് ടാഗുകളും ഉപയോഗിക്കാം. 

To advertise here,