അജ്മാന്‍: സ്തനാര്‍ബുദത്തെക്കുറിച്ച് കുട്ടികളിലും ജീവനക്കാരിലും അവബോധം വളര്‍ത്താനായി അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. 'നിങ്ങളുടെ അവബോധത്തിലൂടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 28 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11 വരെയാണ് പരിപാടി. ഡോ.സാജിത സജാദ് (സ്പെഷ്യലിസ്റ്റ് ഒ.ബി.എസ്, ഗൈനക്കോളജി) മുഖ്യ പ്രഭാഷണം നടത്തും. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിവ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

To advertise here,