ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ പത്താമത് അറബ് റീഡിങ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിനെ യു.എ.ഇ ടീം ടോളറൻസ് ആദരിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് മഅ്ദിൻ അക്കാദമി വിദ്യാർഥിയായ കൊടുവള്ളി സ്വദേശി ശഹൻഷാഹ് ഈ നേട്ടം കൈവരിച്ചത്. 60 രാജ്യങ്ങളിൽ നിന്നായി നാല് കോടിയിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലെ നേട്ടം ശ്രദ്ധേയമാണ്. കരാമ സെന്ററിൽ നടന്ന ചടങ്ങിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രങ്ങൾ യു.എ.ഇ ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി ശഹൻഷാഹിന് സമ്മാനിച്ചു. ഈ മഹത്തായ വായനാ സംരംഭത്തിന് പ്രചോദനവും പിന്തുണയും നൽകുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യു.എ.ഇ ടീം ടോളറൻസ് പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു. ചടങ്ങിൽ മുഹമ്മദ് റിഹാസ്, സാദിഖ് ചുള്ളൂർ, മുഹമ്മദ് സക്കീർ, വിപിൻ രവീധരൻ, സുൽഫിക്കർ അലി അബൂബക്കർ, ഷമീർ ചാലിൽ, ഷബീർ ടി.പി എന്നിവർ സംസാരിച്ചു.
Published: 30 Oct 2026, 11:51 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented