ദുബായ്: നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും നിങ്ങൾക്കു തന്നെ നേരിട്ടറിയാൻ അവസരമൊരുക്കുന്ന നവീന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച മേഖലയിലെ ആദ്യത്തെ പരിശോധനാ കേന്ദ്രങ്ങളുമായി ഇന്ത്യൻ ജൂവലറി ശൃംഖലയായ തനിഷ്ക്. തനിഷ്കിന്റെ യു.എ.ഇയിലെ ഷോറൂമുകളിൽ ആരംഭിച്ച ഡയമണ്ട് എക്സ്പർട്ടൈസ് സെന്റർ (ഡി.എക്സ്.സി) വജ്രാഭരണങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കളുടെ വിശ്വാസം കൂടുതൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓരോ കേന്ദ്രത്തിലും ഒരു വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തുക. ഉപകരണങ്ങളുടെ പ്രവർത്തനവും പരിശോധനാഫലങ്ങളും ഉപഭോക്താക്കൾക്ക് വിശദീകരിച്ചുനൽകും. തനിഷ്കിന്റെ ശേഖരത്തിലുള്ള വജ്രങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമായുള്ള വജ്രങ്ങളും പരിശോധനയ്ക്കായി കൊണ്ടുവരാം. പാരമ്പര്യമായി ലഭിച്ച ആഭരണങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിൽനിന്ന് വാങ്ങിയ വജ്രങ്ങളിലെയും ഗുണനിലവാരം പരിശോധിക്കാനും അവസരമുണ്ട്. യു.എ.ഇയിലെ ആഭരണവിപണിയിൽ ഇത്തരമൊരു തുറന്ന പരിശോധനാസംവിധാനം അപൂർവമാണ്.
ഡയമണ്ട് ആഭരണങ്ങളുടെ സ്വാഭാവികതയും ഗുണനിലവാരവും പരിശോധിക്കാൻ വിദഗ്ധ ലബോറട്ടറികളിൽ ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ഉപയോഗിക്കാനാകുന്ന രീതിയിലാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ആഭരണങ്ങളുടെ ഗുണനിലവാര വിശകലനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അപ്പുറം, പരിശോധനയിലൂടെ നേരിട്ട് ബോധ്യപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത് എന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജൂവലറി വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരുൺ നാരായൺ പറഞ്ഞു.
Published: 29 Oct 2026, 11:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented