ദുബായ്: യുണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള (യു.എഫ്.കെ) അന്തരിച്ച കവി അസ്‌മോ പുത്തൻചിറയുടെ സ്മരണാർത്ഥം പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പത്താമത് അസ്‌മോ കഥ-കവിത പുരസ്‌കാരങ്ങളുടെ ജേതാക്കളെ പ്രഖ്യാപിച്ചു. കവി കുഴൂർ വിൽസൺ ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. കഥാ വിഭാഗത്തിൽ ജഹാംഗീർ ഇളയേടത്ത് രചിച്ച ''ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും'എന്ന കഥയും, കവിതാ വിഭാഗത്തിൽ ഷിഹാബുദ്ധീൻ കുമ്പിടി രചിച്ച ''ഫാത്തിമ മില്ല് ' എന്ന കവിതയുമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ യു.എഫ്.കെ സെക്രട്ടറി ഷാക്കിർ, കസ്റ്റോഡിയൻ ഷമീറ, സാംസ്‌കാരിക വേദി ലീഡർ നസീർ ഒസ്മാൻ, ശിൽപി നിസാർ ഇബ്രാഹിം എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നവംബർ ഏഴിന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം, ഹാൾ നമ്പർ 7-ൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

To advertise here,