ഷാർജ : ശൈത്യകാല ക്യാമ്പിങ്ങിന് ആവശ്യമായ വിവിധ വസ്തുക്കളുടെ ശേഖരവുമായി അഡ്വെഞ്ചർ, ക്യാമ്പിങ് പ്രദർശനത്തിന് എക്‌സ്‌പോ അൽ ദൈദിൽ തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ.) ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, എക്‌സ്‌പോ സെന്റർ ഷാർജ സി.ഇ.ഒ. സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, എക്‌സ്‌പോ അൽ ദൈദ് ഡയറക്ടർ മുഹമ്മദ് മുസബഹ് അൽ തുനൈജി ഉൾപ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർ എട്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

To advertise here,

ശൈത്യകാല ക്യാമ്പിങ്, സാഹസിക വിനോദങ്ങൾ, വാഹനങ്ങളിൽ സജ്ജീകരിക്കാവുന്ന ക്യാമ്പിങ് ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 200-ലേറെ സ്ഥാപനങ്ങളും ബ്രാൻഡുകളും പ്രദർശനത്തിലുണ്ട്.

ശൈത്യകാല ഔട്ട്‌ഡോർ വിനോദങ്ങളിൽ താത്പര്യമുള്ളവർക്ക് മികച്ച ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. മരുഭൂമിയിലെ യാത്രകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഹന ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയും മറ്റു ദിവസങ്ങളിൽ മൂന്നുമണിമുതൽ അർധരാത്രി വരെയുമാണ് പ്രവർത്തന സമയം. ഞായറാഴ്ച വരെ പ്രദർശനം തുടരും.