തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് നേരെ ഫോണിലൂടെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എം.എൽ.എ ഹോസ്റ്റലിലെ രമ്യയുടെ മുറിയിലുള്ള ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് അജ്ഞാതനായ വ്യക്തി മോശം പരാമർശങ്ങൾ നടത്തിയത്. മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

To advertise here,

ലാൻഡ് ഫോണിലേക്ക് വിളിച്ച വ്യക്തി ആരാണെന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് മ്യൂസിയം പോലീസിന്റെ തീരുമാനം. എവിടെ നിന്നാണ് ഫോൺ കോൾ വന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.

സമീപകാലങ്ങളിലായി രമ്യ ഹരിദാസുമായി ബന്ധപ്പെട്ട് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇതിനോടുള്ള വിരോധത്തിന്റെ പേരിൽ ആരെങ്കിലും ബോധപൂർവ്വം നടത്തിയ ഫോൺ കോളാണോ ഇതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ ഈ അസഭ്യവർഷം എന്ന കാര്യത്തിലും അന്വേഷണം നടക്കും.