ദുബായ്: മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് നടത്തിയ അഞ്ചാമത് മ്യൂസിക് ആൽബം ഫെസ്റ്റിവലിൽ വിജയികളെ പ്രഖ്യാപിച്ചു. വാഴാലി ആണ് മികച്ച ആൽബം. സംവിധായകൻ- രെജു ആന്റണി (ബട്ടർ ഫ്‌ലൈസ്), മികച്ച ഗായകൻ- എടപ്പാൾ വിശ്വനാഥ് (നീ വന്നതിൽ പിന്നെയാണ്), മികച്ച ഗായിക- പ്രിയ ശ്രീ (നിഴൽ മായുമ്പോൾ), മികച്ച ഗാനരചയിതാവ്- സുരേഷ് രാമന്തളി (ഉള്ളോളം), മികച്ച ക്യാമറ- പ്രതീഷ് പുതുശേരി (നീ വന്നതിൽ പിന്നെയാണ്), മികച്ച എഡിറ്റർ- ശ്രീജിത്ത് (ചെണ്ട യക്ഷി പാട്ട്), മികച്ച സംഗീതം- മണി രാജഗോപാൽ (തിരുവോണംപ്പൂവ്) എന്നിവരെ തിരഞ്ഞെടുത്തു.

To advertise here,

സ്‌പെഷ്യൽ ജൂറി പുരസ്‌കാരം മികച്ച ഗാനരചന മിത്രൻ വിശ്വനാഥിനും (മഴയെ)ലഭിച്ചു. പ്രവാസി കാറ്റഗറിയിൽ സ്‌പെഷ്യൽ ജൂറി ഗായക പുരസ്‌കാരം ആരോഹ് അലക്‌സ് (ഓണപൂക്കൾ ), സ്‌പെഷ്യൽ ജൂറി മികച്ച ഗാനരചന ജാസ്മിൻ ഷമീർ (രാക്കിളി പേച്ചു) എന്നിവർക്കും ലഭിച്ചു.

അടുത്തമാസം 21 ന് നടക്കുന്ന
മെഹ്ഫിൽ മേരെ സനം സീസൺ 5 പ്രോഗ്രാമിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.