റിയാദ്: വാർഷിക ഉംറ സീസണായ വിശുദ്ധ റംസാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നതിന് മുമ്പ് മെനിംഗോകോക്കൽ വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി ആരോഗ്യമന്ത്രാലയം ഊന്നിപ്പറഞ്ഞു. നോമ്പുകാലത്ത് മക്കയിലെ ഹറമിൽ തിരക്ക് കൂടുതലായതിനാൽ തീർഥാടകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ ആരോഗ്യ നടപടികളുടെ ഭാഗമാണ് മന്ത്രാലയത്തിന്റെ ഉപദേശം.
തിരക്കേറിയ സ്ഥലങ്ങളിൽ അണുബാധ പടരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് വാക്‌സിനേഷൻ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
തീർഥാടന വേളയിൽ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും മികച്ച തലത്തിലുള്ള സംരക്ഷണം നേടുന്നതിനും ഉംറ നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി.
മെനിംഗോകോക്കൽ വാക്‌സിൻ അഞ്ചുവർഷം വരെ പ്രതിരോധശേഷി നൽകുന്നുവെന്നും വ്യക്തിഗത സംരക്ഷണം വർധിപ്പിക്കുന്നതിനും തീർഥാടകർക്കിടയിൽ അണുബാധ പകരുന്നത് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ സൈഹാത്തി ആപ്ലിക്കേഷൻ വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. നിയുക്ത വാക്‌സിനേഷൻ ക്ലിനിക്കുകളിൽ പോയി വാക്‌സിൻ എളുപ്പത്തിലും സൗകര്യപ്രദമായും സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, നിർദ്ദിഷ്ട സംരക്ഷണ കാലയളവിനുള്ളിൽ മാത്രമേ ഡോസ് ആവർത്തിക്കേണ്ടതുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യമാർഗനിർദ്ദേശങ്ങളും ശുപാർശ ചെയ്യുന്ന വാക്‌സിനേഷനുകളും പാലിക്കുന്നത് തീർഥാടകരുടെ സ്വന്തം സുരക്ഷയെയും മറ്റുള്ളവരുടെ സുരക്ഷയെയും കുറിച്ചുള്ള അവബോധത്തെയും ആശങ്കയെയും ഇല്ലാതാക്കുന്നതിന് സഹായകമാകും. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ ആചാരങ്ങൾ നിർവഹിക്കുന്നതിന് സംഭാവന നൽകുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Content Highlights: Saudi Ministry Mandates Meningitis Vaccine for Ramadan Umrah Pilgrims
Published: 20 Feb 2026, 02:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented