
ജിദ്ദ: സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സീസണല്‍ വൈറസ് ബാധയായി പരിഗണിക്കപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ ബാധിച്ചുള്ള മരണനിരക്കില്‍ കഴിഞ്ഞ അപേക്ഷിച്ചു കുറവുള്ളതായി മന്ത്രാലയം പറയുന്നു. ഇതിനകം ഇന്‍ഫ്‌ലുവന്‍സ ബാധിച്ചു ചികിത്സ തേടിയ രോഗികളില്‍ 31 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ മൂലമുണ്ടായ മരണങ്ങളില്‍ 70 ശതമാനം കുറവുണ്ടെന്നാണ് സൗദി ആരോഗ്യ മന്ത്രലയത്തിന്റെ വിലയിരുത്തല്‍. ഗുണപരമായ വാക്‌സിന്‍ വിതരണമാണ് മരണനിരക്ക് കുറയുവാന്‍ പ്രധാന കാരണമായതെന്ന് ആരോഗ്യ് മന്ത്രാലയം പറയുന്നു.
പ്രായമായവരും, ഗര്‍ഭിണികളും, വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലുള്ളവരുമായ മൂന്ന് ദശലക്ഷത്തിലധികം പേര്‍ക്ക് ഈ സീസണില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക അവബോധം വര്‍ദ്ധിച്ചതും, വാക്‌സിനുകളുടെ ഫലപ്രാപ്തിയുമാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കുന്നതിന് സഹായകമായത്.
മാര്‍ച്ച് അവസാനം വരെ ഇന്‍ഫ്‌ലുവന്‍സ സീസണ്‍ തുടരും. ഗുരുതരമായ കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിക്കുന്നത്. ഇവരെല്ലാം പ്രതിരോധ വാക്‌സിനെടുക്കാത്തവരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്‌സിന്‍ ലഭ്യമാണ്. 'ഹൈഹത്തി' ആപ്ലിക്കേഷന്‍ വഴി വാക്‌സിനുവേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കായി 'സനാര്‍' ആപ്ലിക്കേഷന്‍ വഴി വീടുകളില്‍ ചെന്നുള്ള വാക്‌സിന്‍ സേവനങ്ങള്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
Content Highlights: saudi araia viral influenza 84 patients admitted in icu
Published: 22 Jan 2025, 10:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented