റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ലാസുർദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സന്തോഷ് കുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ചു. പതിനാറ് വർഷമായി സൗദി സെറാമിക് കമ്പനിയിൽ ജോലി ചെയ്തുവരുന്ന സന്തോഷ് കുമാർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്. ന്യൂ സനയ്യ ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളും സഹകരണവും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം,സെബിൻ ഇക്ബാൽ , ന്യൂ സനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്,പ്രസിഡന്റ് നിസ്സാർ മണ്ണഞ്ചേരി, ട്രഷറർ താജുദീൻ, വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി , ജോ :ട്രഷർ സജീഷ് , ഏരിയ കമ്മറ്റിയാംഗങ്ങളായ ബേബി ചന്ദ്രകുമാർ,സതീഷ് കുമാർ,കിംഗ്സ്റ്റൺ ,യൂണിറ്റ് ട്രഷർ അരുൺ ,പ്രവീൺ ,രാജൻ ,സുജിത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി രാജേഷ് ഓണാകുന്ന് കൈമാറി. സന്തോഷ് കുമാർ നന്ദി പറഞ്ഞു.
Published: 05 Nov 2026, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented