ജിദ്ദ: ഹയ്യൽ ഫൈഹയിൽ താമസിക്കുന്ന ഷൊർണ്ണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ (34) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ജിദ്ദയിൽ നാഫ്‌കോ കമ്പനിയിൽ ഇലട്രിക്ക് എഞ്ചിനീയർ ആയി ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് വർഷമായി പ്രവാസിയാണ്. പിതാവ്: ഹംസ, മാതാവ്: സൈനബ. ഭാര്യ: നജ്ല. മകൾ: സൈബ. സഹോദരങ്ങൾ: സാലിഹ്(ജിദ്ദ), ഹഫ്‌സത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

To advertise here,