ആലപ്പുഴ: വായുവിലൂടെ പകരുന്ന ഇൻഫ്ലുവൻസ വൈറസ് മഴക്കാലത്തു കൂടുതൽ അപകടകാരിയാകുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ ബാധിച്ച 604 പേരിൽ 10 പേർ മരിച്ചു. എച്ച്1 എൻ1, എച്ച്3 എൻ2 വിഭാഗങ്ങളിൽപ്പെട്ട വൈറസാണ് കൂടുതൽപ്പേരെയും ബാധിച്ചത്. മഴക്കാലത്ത് സാമൂഹിക അകലം പാലിക്കാത്തതും മുഖാവരണം ധരിക്കാത്തതുമാണ് രോഗവ്യാപനത്തിനു പ്രധാനകാരണം.
ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗം ഇനിയും പടരും. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനൊപ്പം വൈറസുകൾക്ക് ജനിതകവ്യതിയാനം വന്നതും രോഗം പടരാനിടയാക്കി. ഈവർഷം ഇൻഫ്ലുവൻസ പിടിപെട്ട 6,650 പേരിൽ 77 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി പട്ടികയിൽ ഏറ്റവും കൂടുതൽ മരണവും ഇതോടെ ഇൻഫ്ലുവൻസയുടെ പേരിലായി. എലിപ്പനി, ഡെങ്കിപ്പനി എന്നിവയെ മറികടന്നാണ് ഇൻഫ്ലുവൻസ പടർന്നത്.
കോവിഡിനുശേഷമാണ് എച്ച്3 എൻ2 വൈറസ് സാന്നിധ്യം കണ്ടുതുടങ്ങിയത്. അതിനുമുൻപ് എച്ച്1 എൻ1 വിഭാഗമായിരുന്നു കൂടുതൽ. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3 എൻ2 ന്യുമോണിയ, ശ്വാസതടസ്സം എന്നിവയുണ്ടാക്കും. പ്രതിരോധശേഷി കുറഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരിലേക്ക് എളുപ്പം പടരും.
ലക്ഷണങ്ങൾ
എച്ച്1 എൻ1: പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം. ആസ്ത്‌മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കും.
എച്ച്3 എൻ2: ചുമ, പനി, ഛർദി, തൊണ്ടവേദന, പേശിവേദന, ശ്വസതടസ്സം. തുടർച്ചയായ പനി, നെഞ്ചുവേദനയും അസ്വസ്ഥതയും, ഭക്ഷണംകഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
പകരുന്നത്
രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരും.
വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പർക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പർശിക്കുമ്പോഴു പടരും
Content Highlights: A deadly surge of airborne influenza strains H1N1 and H3N2 across Kerala during the rainy season has claimed 10 lives in a single week, making it the state's most fatal infectious disease outbreak this year.
Published: 10 Aug 2026, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented