രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെ അവശിഷ്ടങ്ങള്‍ പതിച്ചു; ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ചൊവ്വാഴ്ച ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടത്തിനും നിർമാണത്തിലിരിക്കുന്ന പദ്ധതിക്കും വാഹനത്തിനും നാശനഷ്ടം. യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തതിന് പിന്നാലെയാണ് അവശിഷ്ടങ്ങൾ പതിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് റിയാദിലെ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. നിശ്ചിത സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ചൊവ്വാഴ്ച പുലർച്ചെ സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് എത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തിരുന്നു. തെക്കൻ സൗദിയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളും വെടിവെച്ചിട്ടതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെ കിഴക്കൻ പ്രവിശ്യയിലും അൽ ഖർജിലും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് അപകടഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ചർച്ചകൾക്കായി വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഇറാനിൽ ഒത്തുചേർന്നിരിക്കെയാണ് പുതിയ ആക്രമണശ്രമങ്ങൾ. ചെങ്കടൽ വഴിയുള്ള സൗദി എണ്ണ കയറ്റുമതിക്ക് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതർ സൗദിക്കെതിരെ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
Published: 27 Oct 2026, 10:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented