സനാ: ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് നാവികർ കൊല്ലപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റു നാവികരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

To advertise here,

അതിനിടെ, യെമനിലേയ്ക്ക് സൗദി അറേബ്യ നടത്തിയ ആക്രമണത്തിൽ 10 പേർ മരിച്ചതായും 14 പേർക്ക് പരിക്കേറ്റതായും ഹൂതി വിമതർ അറിയിച്ചു. തായിസ്, അൽ ജൗഫ് മേഖലകളിലാണ് സൗദിയുടെ ആക്രമണമുണ്ടായത്.

അമേരിക്കയ്ക്ക് ഹൂതികളുടെ മുന്നറിയിപ്പ്

സൗദി അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിലെ ബാബ് അൽ മന്ദേബ് പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പുണ്ട്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി അറേബ്യ മാറ്റിവെച്ചു. രാജ്യത്തേയ്ക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 23-നാണ് സൗദി ദേശീയദിനം ആഘോഷിക്കുന്നത്.