റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നാരായണൻ എന്ന മണി (57) താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും, ആംബുലൻസ് എത്തി
ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Content Highlights: Keli Malas Area Committee member Narayanan (57) passed away in Riyadh., He suffered a sudden collapse at his residence due to a medical emergency., Keli charity wing is coordinating procedures to repatriate his remains to Kerala.
Published: 29 Sept 2026, 10:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented