ജിദ്ദ: പഴയകാല തിരുവിതാംകൂര്‍ പ്രദേശവാസികളായ ജിദ്ദ പ്രവാസികളുടെ  കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസോസ്സിയേഷന്റെ 'ഒരുമയ്ക്കായ് ഓണം 2024' ശ്രദ്ധേയമായി. ജെ. ടി. എ അംഗങ്ങള്‍ക്കു പുറമേ സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ള പ്രവാസികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. തിരുവിതാംകൂറിന്റെ തനതായ രീതിയിലുള്ള കലാപരിപാടികള്‍, ഓണസദ്യ, മഹാബലിയെ ആനയിക്കല്‍, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി മത്സരം, നാട്ടുല്‍സവം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

To advertise here,

ജെ.ടി.എ പ്രസിഡണ്ട് അലി തേക്കുതോട്, ആക്ടിംഗ് സെക്രട്ടറി ശിഹാബ് താമരക്കുളം, ട്രഷറര്‍ നാസര്‍ പന്‍മന, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, റജികുമാര്‍, ഷാജി കായംകുളം,  മാജാസാഹിബ്, റാഫി ബീമാപള്ളി, സിയാദ് പടുതോട്, നവാസ് ചിറ്റാര്‍,  നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ലിസി, ജനി, ഖദീജാബീഗം, ജ്യോതി ബാബുകുമാര്‍, ഷാഹിന ആഷിര്‍ , ഷാനി മാജ  തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രക്ഷാധികാരി ദിലീപ് താമരക്കുളം 'ഓണം  ഒരുക്കുന്ന ഒരുമയുടെ സന്തോഷം' അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു , ആഷിര്‍ കൊല്ലം, എന്നിവര്‍ ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു. മിത്രാസ് ആതുര സേവക കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിരയും നൃത്താധ്യാപികയായ സീത ടീച്ചര്‍ ചിട്ടപ്പെടുത്തിയ നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് ചാരുതയേറ്റി.