വാഷിങ്ടൺ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം അവരുടെ ഊർജകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
‘റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ഡീസൽവില ഉയരാൻ പ്രധാനകാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, അല്ലാതെ ഇറാൻ അല്ല’, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തുന്നതിൽ യുക്രൈനെ കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: US President Donald Trump announced that Russia and Ukraine have agreed not to attack each other's energy facilities
Published: 14 Sept 2026, 09:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented