മക്ക: മക്ക കെ.എം.സി.സി ജുനൂബിയ ഏരിയ കമ്മറ്റി പ്രവർത്തക സംഗമവും സൗദി കെഎംസിസി സെക്യൂരിറ്റി സ്കീം പ്രചാരണവും സംഘടിപ്പിച്ചു. ജനൂബിയ കെഎംസിസി പ്രസിഡന്റ് യൂസഫ് മുക്കത്തിന്റെ അധ്യക്ഷതയിൽ മക്ക കെഎംസിസി ചെയർമാൻ സുലൈമാൻ മാളിയെക്കൽ ഉദ്ഘടനം ചെയ്തു.

To advertise here,

“കെ.എം.സി.സി അര നൂറ്റാണ്ടിന്റെ അഭിമാനം” എന്ന വിഷയം ജിദ്ധ കെ എം സി സി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അവതരിപ്പിച്ചു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

"സൗദി കെഎംസിസി സെക്യൂരിറ്റി സ്കീമും പ്രവാസികളും" എന്ന വിഷയത്തിൽ മക്ക കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ മലയിൽ പ്രഭാഷണം നടത്തി. നൗഫൽ ഉള്ളാടൻ, നാസർ കിൻസാറ, ഇസ്സുദ്ധീൻ ആലുക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ഷാഹിദ് പരേടത്ത് സ്വാഗതവും ട്രഷറർ ബഷീർ മാനിപുരം നന്ദിയും പറഞ്ഞു.