ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ റൗദ യൂണിറ്റിന്റെ ഇഫ്താര്‍ വിരുന്നും യാത്രഅയപ്പും സംഘടിപ്പിച്ചു.
ഗള്‍ഫ് റസ്റ്റോറന്റില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. നവോദയ സിസി മെംബര്‍മാര്‍, ഏരിയ കമ്മിറ്റി മെംബര്‍മാര്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍, മെംബര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇഫ്താര്‍ വിരുന്നിന് ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന യൂണിറ്റ് ട്രഷറര്‍ ബാലന്‍ അത്തിക്കാടന് യാത്രയപ്പ് നല്‍കി.
യാത്രയപ്പ് യോഗം കേന്ദ്ര കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറര്‍ സിഎം അബ്ദുള്‍റഹ്‌മാന്‍, അനാക്കിഷ് ഏരിയ പ്രസിഡന്റ് ഗഫൂര്‍ മമ്പുറം, സെക്രട്ടറി പ്രേംകുമാര്‍, നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, നവോദയ മീഡിയ കണ്‍വീനര്‍ ബിജുരാജ് രാമന്തളി, നവോദയ കേന്ദ്ര കമ്മിറ്റി മെംബര്‍ ഹഫ്‌സ മുസാഫര്‍, ഏരിയ ട്രഷറര്‍ മുഹമ്മദ് കുട്ടി ഒറ്റപ്പാലം, സുധീര്‍ കുട്ടി കൊല്ലം, ഫൈസല്‍ തിരൂര്‍, അനില്‍ മാസ്റ്റര്‍, യൂണിറ്റ് കുടുംബവേദി കണ്‍വീനര്‍ വിനോദ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാലന് യൂണിറ്റ് കമ്മറ്റിയുടെ സ്‌നേഹോപഹാരം യൂണിറ്റ് സെക്രട്ടറി ശിഹാബ് കോട്ടക്കല്‍ കൈമാറി.
റൗദ യൂണിറ്റ് കമ്മിറ്റിയുടെ ലഹരി വിരുദ്ധ പ്രതിജ്ഞയും ചടങ്ങില്‍ വെച്ച് നടത്തി. വനിത വേദി കണ്‍വീനര്‍ അനുപമ ബിജുരാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂണിറ്റ് പ്രസിഡന്റ് ഗഫൂര്‍ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ശിഹാബ് കോട്ടക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷഫീക് കൊല്ലം നന്ദിയും പറഞ്ഞു.
Content Highlights: Jeddah Navodhaya ifthar and sentoff
Published: 24 Mar 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented