റിയാദ്: ഹൂതികൾ നടത്തിയ ആക്രമണത്തിൽ ലക്ഷ്യമിട്ട സൗദി അരാംകോയുടെ റിയാദിലെ സിവിലിയൻ ഭരണകാര്യ കെട്ടിടം റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് സന്ദർശിച്ചു. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിനുണ്ടായ പരിമിതമായ നാശനഷ്ടങ്ങൾ അദ്ദേഹം വിലയിരുത്തി.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അവരുടെ നിലപാടുകളെയാണ് വീണ്ടും വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിവിലിയൻ, സൈനിക, സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ആക്രമണത്തിനു പിന്നാലെ അരാംകോ അധികൃതരും ബന്ധപ്പെട്ട പ്രാദേശിക വിഭാഗങ്ങളും സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരണം തേടി. കമ്പനിയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ നിർദേശിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഭരണനേതൃത്വം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തോടുള്ള ജനങ്ങളുടെ ഐക്യവും ദേശീയ കെട്ടുറപ്പും ഏതു ഭീഷണിയെയും നേരിടാൻ സൗദി സായുധസേന പുലർത്തുന്ന സന്നദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
സന്ദർശനവേളയിൽ മേഖലയിലെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Published: 10 Nov 2026, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented