
കോഴിക്കോട്: കാരന്തൂർ മർകസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർക്കൊപ്പം നോമ്പുതുറന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാന്തപുരത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹമെത്തിയതെന്നറിയുന്നു. മറ്റു ലീഗ് നേതാക്കളൊന്നും അദ്ദേഹത്താടൊപ്പം ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ സൗഹൃദ ഇഫ്താറിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. എക്കാലത്തും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നെങ്കിലും അടുത്തിടെയായി ലീഗും കാന്തപുരം വിഭാഗവുമായി പഴയ അകൽച്ചയില്ല. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം മുസ്ലിംലീഗ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
കാന്തപുരത്തോടൊപ്പമുള്ള സൗഹൃദ ഇഫ്താർ ഹൃദ്യമായിരുന്നുവെന്നും അദ്ദേഹത്തെപ്പോലുള്ള പണ്ഡിതരുടെ സേവനം നാടിനും സമൂഹത്തിനും ഏറെ ഗുണപ്രദമാണെന്നും ഇഫ്താറിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: PK Kunhalikutty attended an Iftar hosted by Kanthapuram AP Aboobacker Musliyar at Markaz., The meeting holds significant political weight ahead of upcoming elections., Signals a warming relationship between the IUML and the Kanthapuram faction., Kunhalikutty praised Kanthapuram's contributions to society.
Published: 11 Mar 2026, 09:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented