ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ കെഎംസിസി വളണ്ടിയര്‍ കോഡിനേറ്ററുമായ ഹംദാന്‍ ബാബു എം.പിക്കും മൊറയൂര്‍ പഞ്ചായത്ത് കെഎംസിസി അംഗം മുസ്തഫ കാളങ്ങാടനും മലപ്പുറം ജില്ല കെഎംസിസി പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്‍കി. കെഎംസിസി ജില്ല കമ്മറ്റി ഓഫീസില്‍ വെച്ച് നടന്ന യാത്ര അയപ്പില്‍ പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. കാപ്പ് മുഹമ്മദലി മുസ്ലിയാര്‍ പ്രാര്‍ത്ഥനയും ഉത്‌ബോധനവും നടത്തി. സദസ്സിന് ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതമരുളി.
അഷ്‌റഫ് ഇ.സി, നൗഫല്‍ ഉളളാടന്‍, ശിഹാബുദ്ധീന്‍ പുളിക്കല്‍, മുഹമ്മദ് യാസിദ് തിരൂര്‍, അബ്ദുല്‍ ഫത്താഹ് താനൂര്‍, സൈതലവി പുളിയക്കോട്, മൊയ്തീന്‍ കുട്ടി കാവനൂര്‍, നാസര്‍ പാക്കത്ത്, സാബിര്‍ പാണക്കാട്, ഷൗക്കത്ത് എം.പി തിരൂര്‍, ആബിദ് തയ്യില്‍, സി.വി മെഹബൂബ്, പെരുമ്പിലായി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ജിദ്ദയില്‍ ഇതൊരു വേറിട്ട അനുഭവമാണെന്നും ഇത്തരം നല്ല പരിപാടികളുമായി മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മുന്നോട്ട് പോകണമെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. ഹാജിമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഹാജിമാരുടെ പ്രാര്‍ത്ഥനയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതോടൊപ്പം സമുദായ ഐക്യത്തിനായും പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
ഹംദാന്‍ ബാബു എംപി, മുസ്തഫ കാളങ്ങാടന്‍ എന്നിവര്‍ മറുപടി പ്രസംഗംഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും സമുദായത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പറഞ്ഞു. മജീദ് കള്ളിയില്‍ പരുപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
Content Highlights: Hajj farewell Malappuram KMCC
Published: 05 Jun 2025, 04:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented