ജിദ്ദ: പ്രവാസിയുടെ റസിഡന്‍സി പെര്‍മിറ്റായ ഇഖാമയുടെ കാലാവധി സന്ദര്‍ശക വിസ പുതുക്കുന്നതിന് തടസ്സമാകില്ലെന്ന് സൗദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്. ഇഖാമ കാലാവധി കഴിഞ്ഞ ഒരു പ്രവാസിയുടെ ആശ്രിതരായ ഭാര്യ, മക്കള്‍ എന്നിവരുടെ സന്ദര്‍ശന വിസ ഇനിയും നീട്ടാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സൗദി അധികൃതരുടെ വിശദീകരണം.

To advertise here,

എന്നിരുന്നാലും, വിസിറ്റ് വിസ വിദേശികള്‍ക്കുള്ള സാധാരണ ഇഖാമയിലേക്ക് മാറ്റാന്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സമ്മതിച്ചുവെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ട് തെറ്റാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അധികൃതര്‍ തള്ളിക്കളഞ്ഞു. കുടിയേറ്റ തൊഴിലാളി സമൂഹം ഏറ്റവും കൂടുതലുള്ള രാജ്യമാണ് സൗദി അറേബ്യ.

അതേസമയം വിസിറ്റ് വിസ തൊഴില്‍ താമസ വിസയാക്കി മാറ്റാനാവില്ല. വിസിറ്റ് വിസ വിദേശികള്‍ക്കുള്ള സാധാരണ ഇഖാമയിലേക്ക് മാറ്റാന്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സമ്മതിച്ചുവെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ട് തെറ്റാണെന്ന് സെപ്റ്റംബറില്‍ സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.