
കാളികാവ് (മലപ്പുറം): സൗദിയിൽ പുതിയ തൊഴിൽ വിസയിൽ എത്തുന്ന യോഗ്യരായ വിദേശ തൊഴിലാളികൾക്ക് ഇനി ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം. തൊഴിൽ വിസ നടപടികൾക്കൊപ്പംതന്നെ അർഹരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ ലഭിക്കുന്ന പുതിയ സംവിധാനത്തിന് ആഭ്യന്തരമന്ത്രാലയം അനുമതിനൽകി.
കുടുംബനാഥന്റെ തൊഴിൽ വിസ നടപടികൾ നടക്കുന്നതിനൊപ്പംതന്നെ അർഹരായ കുടുംബാംഗങ്ങളുടെ എൻട്രി വിസയ്ക്കുള്ള നടപടികളും പൂർത്തിയാക്കാം. നേരത്തേ, തൊഴിലാളി സൗദിയിലെത്തി സ്വന്തംപേരിൽ ഇഖാമ നേടിയശേഷമാണ് കുടുംബ വിസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നത്.
ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിനു താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവരെയാണ് പുതിയ സംവിധാനത്തിൽ കുടുംബനാഥനൊപ്പം കൊണ്ടുവരാൻ കഴിയുക. ആൺമക്കൾക്ക് 25 വയസ്സ് പൂർത്തിയായിരിക്കരുതെന്നും പെൺമക്കൾ വിവാഹിതരാകാത്തവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
കുടുംബനാഥന്റെ ശമ്പളം, വിദ്യാഭ്യാസയോഗ്യത, തൊഴിൽ വിഭാഗം എന്നിവ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. ഇതിന്റെ വിശദമായ മാനദണ്ഡങ്ങളും മറ്റു വ്യവസ്ഥകളും മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും. സ്വന്തം രാജ്യത്തുനിന്നുതന്നെ തൊഴിൽ വിസയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും പൂർത്തിയാക്കാം. തൊഴിലാളിക്കൊപ്പംതന്നെ കുടുംബത്തിനും സൗദിയിലേക്കു പ്രവേശിക്കാനാകും.
Content Highlights: Eligible foreign workers can bring families to Saudi Arabia alongside their new work visa., No need to wait for Iqama issuance anymore to apply for family visas., Applies to spouses, unmarried daughters, and sons under 25 years of age., Ministry will release detailed criteria regarding salary, education, and profession later.
Published: 08 Oct 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented