ജിദ്ദ: സൗദിയിലെ പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് 1000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍. ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്നാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചിട്ടുള്ളത്.

To advertise here,

പ്രവാസികളുടെ ഇഖാമ അബ്ഷര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പുതുക്കാവുന്നതാണ്. അബ്ഷര്‍ പ്ലാറ്റ്‌ഫോം വ്യക്തികളെ അവരുടെ  പെര്‍മിറ്റ് പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ കാലതാമസമുണ്ടായാല്‍ ആദ്യം 500 റിയാല്‍ പിഴ ചുമത്തും. പുതുക്കല്‍ വീണ്ടും വൈകിയാല്‍ പിഴ 1000 റിയാലായി ഉയരും.