ജിദ്ദ: പാവപെട്ട രോഗികളുടെ ആശ്രയമായ കേരളത്തിലെ 19 സി എച്ച് സെന്റ്റുകൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സഹായധനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.

To advertise here,

ജിദ്ദ കെ എം സി സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലി കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പി. ഉബൈദുള്ള, ടി.വി ഇബ്രാഹീം എം എൽ എ, സി.പി ചെറിയ മുഹമ്മദ്, റഫീഖ് മണിമല, അഡ്വ. എം. ഉമ്മർ, ടി.ടി. ഇസ്മായിൽ, ഇസ്മായിൽ മൂത്തേടം കെ എം സി സി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ, അശ്റഫ് വേങ്ങാട്, ഇസ്മായീൽ മുണ്ടക്കുളം, ഷൗക്കത്ത് ഒഴുകൂർ, ഇബ്രാഹീംകൊല്ലി, താപ്പി അബ്ദുള്ള കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോഡ് മണ്ണാർകാട്, മഞ്ചേരി, നിലമ്പൂർ, മലപ്പുറം, പെരിന്തൽമണ്ണ, മങ്കട,പടിഞ്ഞാറ്റമുറി, വേങ്ങര, ചെമ്മാട് തിരൂർ, കൊണ്ടോട്ടി, ഒഴുകൂർ, ചൂലൂർ എന്നീ സി എച്ച് സെന്റുകൾക്കാണ് ഇത്തവണ സഹായം നൽകിയത്. കോഴിക്കോട്, തിരുവന്തപുരം, ആലപ്പുഴ, മഞ്ചേരി സി എച്ച് സെന്ററുകളിൽ വൻകിട പദ്ധതികൾ നടപ്പാക്കിയ ജിദ്ദ കെ എം സി സി സിഎച്ച് സെന്ററിന്റെ സഹകരണത്തോടെ പ്രവാസികളുടെ ആരോഗ്യ പരിപാലനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.

നാട്ടിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക മേഖലയിലെ എല്ലാ നല്ല സംരംഭങ്ങൾക്കും മനസ്സറിഞ്ഞ് സഹായിക്കുന്നത് പ്രവാസി സമൂഹമാണ് എന്നാൽ പ്രവാസി സമൂഹത്തിലെ പാവപ്പെട്ട രോഗികളെ പോലും സഹായിക്കാൻ നാട്ടിൽ സംവിധാനങ്ങളില്ല. ഇത് തിരിച്ചറിഞ്ഞ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സിഎച്ച് സെന്ററിന്റെ സഹകരണത്തോടെ മലപ്പുറത്തും കോഴിക്കോടും സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെന്റുകൾ ജനുവരി മാസത്തോടെ പ്രവർത്തന സജ്ജമാവും. പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യമായും സൗജന്യ നിരക്കിലും ചികിത്സ ലഭ്യമാക്കുന്ന പ്രഥമ മെഡിക്കൽ സെന്ററുകളായിരിക്കും ഇതെന്ന് ഭാരവാഹികൾ പറഞ്ഞു.

ടി.പി.എം ബഷീർ, പി.എം.എ ജലീൽ, യൂസഫ് കൊന്നോല, മജീദ് അരിമ്പ്ര, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ, സിദ്ധീഖ് അരിമ്പ്ര, ജൈസൽ സാദിഖ് വള്ളിക്കുന്ന്, ബഷീർ തെക്കൻ, റഷീദ് വരിക്കോടൻ, റഹൂഫ് തിരൂരങ്ങാടി, സാദിഖ് താനൂർ, മുഹമ്മദലി മുസ്ല്യാർ പെരിന്തൽമണ്ണ, യൂനുസ് പൂക്കോട്ടൂർ, റഷീദ് ബാബു മലപ്പുറം, കെ.സി ശിഹാബ്, അഫ്സൽ നാറാണത്ത്, അബൂബക്കർ മാസ്റ്റർ മായക്കര, മുജീബ് മുതുവല്ലൂർ, അബ്ദുറഹ്‌മാൻ ആയക്കോടൻ, ഉമ്മർ കോഡൂർ, ഹനീഫ പാണ്ടിക്കാട്. രായിൻ കുട്ടി പോത്തട്ടിപ്പാറ, ഷാഫി തറി തുടങ്ങി നിരവധി കെ എം സി സി നേതാക്കളും വിവിധ സിഎച്ച് സെന്റർ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.