പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിക്കുന്ന 'സാഹോദര്യ കാല'ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോട്ടയം ജില്ലാ പ്രസിഡന്റ് സഹീര്‍ അബ്ദുല്‍ ഖരീം അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, നജില നജീബ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ഷുഹൈബ് അബ്ദുറഹ്‌മാന്‍, ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി. മാനേജിംഗ് കമ്മിറ്റിയംഗം അബ്ദുല്‍ അസീം, നടുമുറ്റം പ്രസിഡന്റ് സന നസീം എന്നിവര്‍ സംസാരിച്ചു. നജീം ഇസ്മായീല്‍ നന്ദി രേഖപ്പെടുത്തി.

To advertise here,

പരിപാടിയോടനുബന്ധമായി സംഘടിപ്പിച്ച മാസ്റ്റര്‍ ഷെഫ് പാചക മത്സരത്തില്‍ റൈജു ജോര്‍ജ്ജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ലയ അക്ബര്‍, നഫീല റിയാസ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജസീറ ജവാദ്, ഷഹാന ഇല്ല്യാസ് എന്നീ ജഡ്ജിംഗ് പാനലായിരുന്നു വിധി നിര്‍ണ്ണയം നടത്തിയത്. പരിപാടിയോടനുബന്ധിച്ച് ദോഹയിലെ പ്രശസ്ത ഗായകര്‍ അവതരിപ്പിച്ച സംഗീത പരിപാടിക്ക് മലയാള സിനിമാപിന്നണി ഗായകനും സിനിമാ നിര്‍മ്മാതാവുമായ നബീല്‍ അസീസ് നേതൃത്വം നല്‍കി.