മനാമ: പ്രവാസി വെൽഫെയർ ബഹ്‌റൈൻ സംഘടിപ്പിച്ച 'പ്രവാസോണം 26' വൈവിധ്യമാർന്ന കലാ- സാംസ്‌കാരിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഔറ ആർട്‌സ് സെന്ററിൽ നടന്ന ആഘോഷത്തിൽ പ്രവാസി സാമൂഹിക പ്രമുഖരും സംഘടനാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
'പ്രവാസോണം 26' ആഘോഷ പരിപാടികൾ സാമൂഹിക പ്രവർത്തകൻ റഹീം വാവാക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും മാതൃനാടിന്റെ സാംസ്‌കാരിക പൈതൃകവും ഒരുമയും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
'പ്രവാസോണം 26' ജനറൽ കൺവീനർ അക്ബർ ഷാ സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു. ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുൽ റഹ്‌മാൻ, ഫസലുൽ ഹഖ്, അബ്ദുൽ ഖാദർ മറാസിൽ, ഹുസൈൻ വയനാട്, ജമാൽ ഇരിങ്ങൽ, സിറാജ് പള്ളിക്കര, ഇർഷാദ് അബ്ദുൽ റഹീം, സഈദ് റമദാൻ, സുബൈർ എം.എം, മുഹമ്മദ് മുഹിയുദ്ദീൻ സമീർ ഹസൻ, അബ്ദുൽ ജലീൽ അബ്ദുല്ല, സയ്യിദ് ഹനീഫ്, ഇജാസ് എന്നിവർ പങ്കെടുത്തു. പ്രവാസി വെൽഫെയർ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അനസ് കാഞ്ഞിരപ്പള്ളി, മൊയ്തു തിരുവള്ളൂർ, ഷാഹുൽ ഹമദ് വെന്നിയൂർ, അനിൽ കുമാർ ആറ്റിങ്ങൽ, മുഹമ്മദലി സി.എം, റിയാസുദ്ദീൻ, അനിൽ കുമാർ സൽമാബാദ്, ആഷിക് എരുമേലി, ഷിജിന ആഷിഖ്, റഷീദ ബദർ, അഡ്വ. ഇന്ദു, സുനിൽ മേനോൻ, മുഹമ്മദ് അമീൻ ആറാട്ടുപുഴ, നിസാം തേവലക്കര, ജോയ് ആന്റണി, വഫ ഷാഹുൽ, സുമയ്യ ഇർഷാദ്, അസ്ലം കുനിയിൽ, റഫീഖ് സൽമാബാദ്, നൗഷാദ് തിരുവനന്തപുരം, മുഹമ്മദലി മലപ്പുറം, ഫസൽ റഹ്‌മാൻ മൂച്ചിക്കൽ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അഡ്വ. ഷഫ്‌ന തയ്യിബ്, സബീന ഖാദർ എന്നിവർ അവതാരകരായിരുന്നു.
Content Highlights: Pravasi Welfare Bahrain organized the 'Pravasonam 26' Onam celebration at Aura Arts Centre.
Published: 05 Oct 2026, 02:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented