പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇന്റർമണ്ഡലം സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ തിരുവമ്പാടി മണ്ഡലം ജേതാക്കളായി. 12 ടീമുകൾ പങ്കെടുത്ത ടൂർൺനമെന്റിലെ ഫൈനലിൽ കോഴിക്കോട് നോർത്തിനെ പരാജയപ്പെടുത്തിയാണ്‌ തിരുവമ്പാടി കപ്പുയർത്തിയത്. പേരാമ്പ്ര, കൊടുവള്ളി ടീമുകളെ യഥാക്രമം പരാജയപ്പെടുത്തിയാണ്‌ ഇരു ടീമുകളും ഫൈനലിലേക്ക് പ്രവേശിച്ചത്.

To advertise here,

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ മാനേജിംഗ് കമ്മിറ്റിയംഗം അസീം എം.ടി എന്നിവർ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ്‌മദ് ഷാഫി, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ വടക്കാങ്ങര, സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, സംസ്ഥാന കമ്മറ്റി അംഗളായ ഷാഫി മൂഴിക്കൽ, സാദിഖ് ചെന്നാടൻ, മുഹമ്മദ്റാഫി, വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം മുൻ പ്രസിഡൻ്റ് കാസിം എം.കെ എന്നിവർ വിവിധ മത്സരങ്ങൾക്കു മുമ്പായി കളിക്കാരുമായി പരിചയപ്പെട്ടു.

വക്‌റ ബർവ വില്ലേജിൽ നടന്ന മത്സരങ്ങൾക്ക് ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി, ജനറൽ സെക്രട്ടറി ബാസിം കൊടപ്പന, സ്പോർട്സ് കൺവീനർ മജീദ് ആപ്പറ്റ, സെക്രട്ടറിമാരായ മുഹ്‌സിൻ ഓമശ്ശേരി, അംജദ് കൊടുവള്ളി സംഘാടക സമിതിയംഗങ്ങളായ ഫൈസൽ വി.ടി, സൈനുദ്ദീൻ നാദാപുരം തുടങ്ങിയവർ നേതൃത്വം നൽകി.