ദോഹ: ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച സുഹറ പാറക്കലിന്റെ പിതിയ നോവൽ പെയ്തു തോർന്ന മഴയിൽ ദോഹയിൽ പ്രകാശനം ചെയ്തു. മീഡിയ പ്‌ളസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ പി.എൻ.ബാബുരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷബീർ മുഹമ്മദ് ആദ്യ പ്രതി ഏറ്റുവാങ്ങി.

To advertise here,

മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. നിഷ ഷബീർ, അഫിദ അനീസ്, മുഹമ്മദ് റഫീഖ്, ഷറഫുദ്ധീൻ തങ്കയത്തിൽ എന്നിവർ സംസാരിച്ചു. സുഹറ പാറക്കലിന്റെ രണ്ടാമത് കൃതിയാണിത്. ആദ്യ കൃതി ശലഭചിറകുകൾ ആയിരുന്നു