മസ്കറ്റ്: ഒമാനിൽ വ്യാജ തൊഴിൽ രീതികൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി തൊഴിൽ മന്ത്രാലയം. തൊഴിൽ കരാറുകൾ ഓൺലൈനായി അംഗീകരിക്കുന്നതിനായി തൊഴിലാളികൾ തങ്ങളുടെ സിവിൽ കാർഡോ മറ്റ് വ്യക്തിഗത വിവരങ്ങളോ തൊഴിലുടമയ്ക്കോ മറ്റെതെങ്കിലും കക്ഷികൾക്കോ കൈമാറരുതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. കരാറുകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തൊഴിലാളികൾ നേരിട്ട് തന്നെ പൂർത്തിയാക്കണം. തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് നിർദ്ദേശം. തൊഴിൽ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വ്യാജ തൊഴിൽ പ്രവണതകൾ ഇല്ലാമാക്കാൻ തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ തയ്യാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

To advertise here,